കോട്ടയം: മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മന്‍ചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ട്. ഇത്തവണയും സാധിക്കും. ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തക എന്നത് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ആര്.എസ്.എസിനും ബി.ജെ.പി.ക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ എല്‍.ഡി.എഫ്. തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് കഴിഞ്ഞ ദിവസം ചോദിക്കുകയുണ്ടായി. മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ സി.പി.എം. നിര്‍ത്തിയതുതന്നെ ബി.ജെ.പി.യെ സഹായിക്കാനാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരുന്നു.