മഞ്ചേശ്വരം: ഇത്തവണ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള പിന്‍ബലമാണ് എന്‍ഡിഎക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ കുറച്ചൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടി എന്‍ഡിഎ വിജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. 

നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. പിണറായി വിജയന്‍ വിചാരിച്ചാലൊന്നും എന്‍ഡിഎയുടെ വിജയം തടയാനാവില്ല. പിണറായി വിജയന്‍ എന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം നടത്തിയ അഴിമതി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നുണ്ട്. അതാണ് ഇപ്പോള്‍ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: NDA got the support to form the government-k surendran