തിരുവനന്തപുരം: പാലാ എന്‍.സി.പിക്ക് തരില്ലെന്ന് എല്‍ഡിഎഫില്‍ ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍. തരില്ലെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റു സീറ്റുകളെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സംസ്ഥാനത്തെ ഏത് ജില്ലയില്‍ സീറ്റ് ലഭിച്ചാലും മത്സരിക്കാന്‍ യോഗ്യരായ ആളുകള്‍ എന്‍സിപിയിലുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

സീറ്റ് ലഭിച്ചാല്‍ അതിനനുസരിച്ച് ആളുകളെ നിര്‍ത്തും. നാല് സീറ്റുകള്‍ മാത്രമേയുള്ളൂവെന്ന പരിമിതി തങ്ങള്‍ക്കുണ്ട്. അതിലൊന്ന് നഷ്ടപ്പെടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. നാളെയാണ് അന്തിമ ചര്‍ച്ച. അതിന് ശേഷം മാത്രമാണ് സീറ്റുകളും സ്ഥാനാര്‍ഥികളേയും തീരുമാനിക്കുയുള്ളൂവെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

Content Highlights: ncp state president tp peethambaran master about election seat