തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏത് മുന്നണി ഭരണം നേടും? കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ മാതൃഭൂമി ന്യൂസിന്റെ ആധികാരികവും വിശ്വാസ്യവുമായ അഭിപ്രായ സര്‍വേഫലം വെള്ളിയാഴ്ച വൈകിട്ട് ആറ് മുതല്‍ പത്തുവരെ തത്സമയം കാണാം. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോകുന്ന വിഷയങ്ങള്‍ എന്തൊക്കെ? സ്വാധീനിക്കുന്ന നേതാക്കള്‍ ആരൊക്കെ? എന്നിങ്ങനെ സമഗ്രമായി വിലയിരുത്തുന്ന അഭിപ്രായ സര്‍വേ മാതൃഭൂമി ന്യൂസ് തയ്യാറാക്കിയിരിക്കുന്നത് സീ-വോട്ടറുമായി ചേര്‍ന്നാണ്.