കോഴിക്കോട്: കേരളം ആരു ഭരിക്കും എന്ന ചിത്രം തെളിഞ്ഞപ്പോള്‍ അതിനു മുമ്പേ മാതൃഭൂമി ന്യൂസ് ആ ചിത്രം ചുമരില്‍ വരച്ചിരുന്നു. മാതൃഭൂമി ന്യൂസിന്റെ എക്‌സിറ്റ് പോളില്‍ ഇടതുമുന്നണി 104-120 സീറ്റ് നേടുമെന്നും വലതു മുന്നണി 20-36 സീറ്റ് നേടുമെന്നുമാണ് പറഞ്ഞിരുന്നത്. എന്‍.ഡി.എ 0-2 സീറ്റ് നേടുമെന്നും പ്രവചിച്ചു. ഒടുവില്‍ ഫലം വന്നപ്പോള്‍ മാതൃഭൂമി ന്യൂസിന്റെ നാക്ക് പൊന്നായി.

ഇതിന് പിന്നാലെ മാതൃഭൂമി ന്യൂസ് എക്‌സിറ്റ് പോളിനെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എക്‌സിറ്റ് പോള്‍ ആയാല്‍ ഇങ്ങനെ വേണം എന്നാണ് ഈ പോസ്റ്റുകളില്‍ കാഴ്ച്ചക്കാര്‍ പറയുന്നത്.

Troll

 

Content Highlights: Mathrubhumi News Exit Poll