തിരുവനന്തപുരം ജില്ലയിലും ഇടതുപക്ഷത്തിന് മുന്‍തൂക്കം പ്രവചിച്ച് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. 11 മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിക്കും. നേമം മണ്ഡലം ബിജെപിയെ കൈവിടും, മൂന്നിടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

കാട്ടാക്കടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ.ബി. സതീഷ് മണ്ഡലം നിലനിര്‍ത്തും. മലയിന്‍കീഴ് വേണുഗോപാല്‍ (യുഡിഎഫ്), പികെ കൃഷ്ണദാസ്(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 

കോവളം മണ്ഡലത്തില്‍ എ. നീലലോഹിതദാസന്‍ നാടാരിലൂടെ എല്‍ഡിഎഫ് അട്ടിമറി വിജയം നേടും. എം വിന്‍സെന്റ്(യുഡിഎഫ്), വിഷ്ണുപുരം ചന്ദ്രശേഖരന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

നെയ്യാറ്റിന്‍കരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ആന്‍സലനും യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജും തമ്മിലാണ് കടുത്ത മത്സരം. സ് രാജശേഖരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

വര്‍ക്കല സിറ്റിങ് എം.എല്‍.എ വി.ജോയ് എല്‍ഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തും. ബി.ആര്‍.എം ഷഹീര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്.ആര്‍.എം അജിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒഎസ് അംബിക വിജയിക്കും. എ ശ്രീധരന്‍(യുഡിഎഫ്), പി സുധീര്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ എല്‍ഡിഎഫിന്റെ ബി സത്യന്‍ 40383 വോട്ടിനാണ് വിജയിച്ചത്.

നെടുമങ്ങാട് മണ്ഡലം ജി.ആര്‍. അനിലിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. പി.എസ്. പ്രശാന്ത് (യുഡിഎഫ്), ജെ.ആര്‍. പത്മകുമാര്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

ചിറയിന്‍കീഴ്  എല്‍ഡിഎഫിന് വേണ്ടി വി. ശശിയും യുഡിഎഫിന് വേണ്ടി ബി.എസ് അനൂപ് ചിറയില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം പ്രവചാനാതീതം. ജിഎസ് ആശാനാഥ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി 

കഴക്കൂട്ടം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍ വിജയിക്കും. 2016ല്‍ 7347 ആയിരുന്നു കടകംപള്ളിയുടെ ഭൂരിപക്ഷം. ഡോ.എസ് എസ് ലാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

വാമനപുരം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡി.കെ. മുരളി വിജയിക്കും. ആനാട് ജയന്‍(യുഡിഎഫ്), തഴവ സഹദേവന്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ. പ്രശാന്തും യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം സര്‍വേ പ്രവചിക്കുന്നു. വിവി രാജേഷ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി

തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു വിജയിക്കും. സിറ്റിങ് എംഎല്‍എ വിഎസ് ശിവകുമാര്‍ പരാജയപ്പെടും. ജി കൃഷ്ണകുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ 10905 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഎസ് ശിവകുമാര്‍ വിജയിച്ച മണ്ഡലമാണ് ഇത്. 

നേമം മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് സര്‍വേ പറയുന്നു. ബിജെപിയുടെ കേരളത്തിലെ ഏക സീറ്റായ നേമത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ തോല്‍ക്കും. കെ മുരളീധരനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. 2016ല്‍ 8671 വോട്ടിനാണ് ഒ രാജഗോപാല്‍ മണ്ഡലത്തില്‍ വിജയിച്ചത്.

അരുവിക്കര മണ്ഡലത്തില്‍ ഇടത് അട്ടിമറിയുണ്ടാവും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി സ്റ്റീഫന്‍ വിജയിക്കും. കെഎസ് ശബരീനാഥന്‍(യുഡിഎഫ്), സിശിവന്‍കുട്ടി(എന്‍ഡിഎ)എന്നിവരാണ് ജനവിധി തേടിയത്. 2016ല്‍ 21314 വോട്ടിന് കെഎസ് ശബരീനാഥന്‍ വിജയിച്ച മണ്ഡലമാണ് അരുവിക്കര.