മുംബൈ: പാലാ ഉള്‍പ്പെടെ നിലവില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്ന് ശരദ്‌ പവാര്‍ പറഞ്ഞതായി മാണി സി കാപ്പന്‍. മുംബൈയില്‍ ശരദ്‌ പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരദ് പവാറുമായി ഇതുവരെ കേരളത്തില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സംസാരിച്ചു. ഒന്നാം തീയതി ശരദ് പവാറും പ്രഫുല്‍ പട്ടേലും ഡല്‍ഹിയില്‍ ഉണ്ടാകും.

എ.കെ ശശീന്ദ്രനോടും പീതാംബരന്‍ മാഷിനോടും തന്നോടും ഡല്‍ഹിക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിജയിച്ചിട്ടുള്ള ഒരു സീറ്റും വിട്ടുകൊടുത്തുള്ള ഒരു സമവായവും വേണ്ട എന്ന് ഇന്നും ശരദ്‌ പവാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.

ഗ്രൂപ്പ് തിരിഞ്ഞുള്ള യോഗത്തിനെതിരെ താന്‍ പരാതിപ്പെട്ടിട്ടില്ല. പക്ഷേ പീതാംബരന്‍ മാസ്റ്റര്‍ പരാതിപ്പെട്ടിട്ടുണ്ട്. പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു

Content Highlight:  Mani C Kappan press meet  after discussion with Sharad Pawar