തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാ ദളിനും (എല്‍ജെഡി) ജനതാ ദള്‍ എസിനും മൂന്ന് വീതം സീറ്റുകള്‍ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. വടകര, കല്‍പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളാണ് എല്‍ജെഡിക്ക് ലഭിച്ചിട്ടുള്ളത്. നാല് സീറ്റുകളാണ് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നത്.

കോവളം, തിരുവല്ല, ചിറ്റൂര്‍ എന്നീ സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചിരിക്കുന്നത്. കോവളത്ത് നീലലോഹിതദാസ് നാടാര്‍ മത്സരിക്കും. ചിറ്റൂരില്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തിരുവല്ലയില്‍ മാത്യു ടി തോമസും വീണ്ടും മത്സരിക്കും.

ചങ്ങാനാശ്ശേരി സീറ്റ് സംബന്ധിച്ച് മാത്രമാണ് നിലവില്‍ എല്‍ഡിഎഫില്‍ തര്‍ക്കമുള്ളത്. ഈ സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുനല്‍കാനാവില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ. കാഞ്ഞിരപ്പള്ളി നിലവില്‍ ജോസ് വിഭാഗത്തിന് വിട്ടുനല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയൊരു സീറ്റ് നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിപിഐ. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തോടെ അന്തിമ തീരുമാനമാകും.

Content Highlights: LJD and Jds have three seats each-ldf