തിരുവനന്തപുരം:  സംസ്ഥാന തലത്തില്‍ ശ്രദ്ധേയമാവുകയാണ് മൂന്ന് മണ്ഡലങ്ങള്‍. നേമം, പാലക്കാട്, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഒന്നാമതായി ലീഡ് ചെയ്യുന്നത് എന്‍.ഡി.എ. സ്ഥാനാര്‍ഥികളാണ്. ഇതില്‍ നേമത്ത് കുമ്മനം രാജശേഖരനാണ് ഇത്തവണ ജനവിധി തേടുന്നത്. നേമം ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്.

എന്നാല്‍ തൃശ്ശൂര്‍ പാലക്കാട് മണ്ഡലങ്ങള്‍ ബി.ജെ.പി. പുതിയതായി മുന്നിട്ടുനില്‍ക്കുന്നതാണ്. ആദ്യ രണ്ടുഘട്ടങ്ങളായി വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയിക്കണമെന്ന് ബി.ജെ.പി. തീവ്രമായി ആഗ്രഹിക്കുന്ന മണ്ഡലങ്ങളാണ് തൃശ്ശൂരും പാലക്കാടും. നേമത്ത് ബിജെപി വിജയമുറപ്പിച്ച മണ്ഡലമാണ്.

ഒടുവില്‍ കിട്ടിയ ഫലസൂചന അനുസരിച്ച്‌ 1500 വോട്ടിനു മുകളിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥി ഇ. ശ്രീധരന്റെ ലീഡ്. തൃശ്ശൂരിലും 1500 വോട്ടിന്റെ ലീഡാണ് ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കുള്ളത്. നേമത്ത് കുമ്മനം 700 വോട്ടിന് മുകളിലാണ് ലീഡ് നിലനിര്‍ത്തുന്നത്.