നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ അത്ര എളുപ്പമായിരുന്നില്ല നടൻ മുകേഷിന്. 2016-ൽ ആദ്യമായി മത്സരിക്കുമ്പോഴുണ്ടായിരുന്ന ആവേശമൊക്കെ ഒരു പുതുസാമാജികേെന്റതായിരുന്നെങ്കിൽ കേരളരാഷ്ട്രീയത്തിലെ നിയമസഭാതലങ്ങൾ നേരിട്ടനുഭവിച്ചയാളെന്ന നിലയിൽ അല്പം കൂടി ഇരുത്തം വന്ന ഊഴമായിരുന്നു മുകേഷിനെ സംബന്ധിച്ചിടത്തോളം 2021-ലെ തിരഞ്ഞെടുപ്പ്. വ്യക്തിപരമായി ചില ആരോപണങ്ങളും നടൻ ദിലീപിന്റെ കേസിലെ തന്റെ നിലപാടും എല്ലാം തുറന്നമനസ്സോടെ അങ്ങ് പറഞ്ഞുപോയപ്പോൾ പാർട്ടിയിൽ നിന്നു തന്നെ നിർദ്ദേശം ലഭിച്ചു: മുൻപിൻ നോക്കാതെ മാധ്യമങ്ങളോട് വാ തുറക്കരുത്.

2016-ൽ നിയമസഭാ എൻട്രി വളരെ എളുപ്പമായിരുന്നു മുകേഷിനെ സംബന്ധിച്ചിടത്തോളം. എന്നാൽ അതുപോലെ തന്നെ പാർട്ടിയുടെയും സ്വന്തം മുഖച്ഛായയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ബിന്ദുകൃഷ്ണയെപ്പോലെ മോശമല്ലാത്ത എതിരാളിയെ നേരിടേണ്ട പ്രയത്നവും വേണ്ടി വന്നു ഇക്കുറിയുള്ള അങ്കത്തിൽ. വോട്ടെണ്ണൽ തുടങ്ങിയതുമുതൽ ബിന്ദുകൃഷ്ണയെ അല്പം പോലും ലീഡ് ചെയ്യാൻ സമ്മതിക്കാതെ നേരിയവോട്ടിന്റെ വ്യത്യാസത്തിലാണെങ്കിലും മുകേഷ് പിടിച്ചു നിന്നു. ഒടുക്കം എണ്ണിക്കഴിഞ്ഞപ്പോൾ 2022 വോട്ടിന്റെ ലീഡിന് രണ്ടാമൂഴം വിജയകരമായി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

Content Highlights : Kerala Election 2021 Actor Mukesh Won Kollam