കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. അവതരിപ്പിക്കുന്നത് ഐശ്വര്യ കേരളത്തിന്റെ പ്രകടനപത്രിക ആയിരിക്കുമെന്ന് പ്രകടന പത്രിക കണ്‍വീനര്‍ സി.പി.ജോണ്‍. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു തൂണുകളില്‍ ഊന്നിയാണ് യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
'യുഡിഎഫ് ആദ്യമായിട്ടാണ് പ്രകടനപത്രികയുടെ ഒരു ഫ്രെയിംവര്‍ക്ക് വിശദമായി ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വികസനവും കരുതലും എന്നായിരുന്നു.നാല് തൂണുകളിലാണ് ഞങ്ങളുടെ മാനിഫെസ്റ്റോ നില്‍ക്കുന്നത്. 1) more goverment 2) more investment 3)more employment 4)more compassion.
ഈ നാലുതൂണുകളില്‍ കൂടിയുളള ഞങ്ങളുടെ പിന്തുണ ഒരു വ്യക്തി എങ്ങനെ പ്രതീക്ഷിക്കണം എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ അതിന് നല്‍കുന്ന ചുരുക്കെഴുത്ത് SWP എന്നാണ്. എസ് എന്നാല്‍ സ്‌കോളര്‍ഷിപ്പ്. വിദ്യാര്‍ഥികളെ സമൂഹത്തിന്റെ പ്രധാനഭാഗമായി കാണുന്നു. അവരില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങുന്നത്. കാരണം അവരാണ് ജനസംഖ്യയുടെ പകുതി. വിദ്യാര്‍ഥികള്‍ക്ക് മികച്ച സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ഇന്ത്യയിലും പുറത്തുമുളള മികച്ച സ്ഥാപനങ്ങളില്‍ പഠിക്കാന്‍ അവരെ പിന്തുണയ്ക്കുക എന്നുളളതാണ് അതിന്റെ ലക്ഷ്യം.
ഡബ്ല്യു, വേജസാണ്. ഉദാഹരണത്തിന് കര്‍ഷകതൊഴിലാളികളില്‍ സ്ത്രീകള്‍ക്ക് തുല്യവേതനം കൊടുക്കുന്ന കര്‍ഷകര്‍ക്ക് താങ്ങുവില എത്രയാണോ അതിന്റെ കൂടെ രണ്ടുരൂപ കൂടി കൂട്ടിനല്‍കാമെന്ന് നിര്‍ദേശം വന്നിട്ടുണ്ട്. അതായത് സര്‍ക്കാരിന്റെ പിന്തുണ വേതനവുമായി ബന്ധപ്പെടുത്തി നല്‍കുക. വേജസില്‍ തൊഴിലുറുപ്പ് വര്‍ധിപ്പിക്കലും ഇന്‍കം സപ്പോര്‍ട്ട് സ്‌കീമുകളും ഉള്‍പ്പെടും.പി-പെന്‍ഷനാണ് ഉദ്ദേശിക്കുന്നത്. ഉദാരമായിട്ടുളള പെന്‍ഷന്‍ നടപ്പാക്കണം. അതിന് ശമ്പള പരിഷ്‌കരണം പോലെ പെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ച് നിയമം കൊണ്ടുവരണം. ഇത് ഐശ്വര്യ കേരളത്തിന്റെ മാനിഫെസ്റ്റോ ആണ്. എന്നെ സംബന്ധിച്ച് ജീവിതത്തിലെ വളരെ നല്ലൊരു അനുഭവമായിരുന്നു ഇത്.' - സി.പി.ജോണ്‍ പറഞ്ഞു.
Content Highlights:Kerala Assembly Election 2021: UDF to come up with Aishwarya Keralam Manifesto