കേരളത്തിൽ ഇടത് തുടർഭരണം വരുമെന്ന മാതൃഭൂമി ന്യൂസ് എക്സിറ്റ്പോൾ ഫലം ശരിവെച്ച് തിരഞ്ഞെടുപ്പ് ഫലം. കേരളത്തിൽ 104-120 വരെ സീറ്റുനേടി ഇടതുമുന്നണി ഭരണം നിലനിർത്തുമെന്നായിരുന്നു മാതൃഭൂമി ന്യൂസ്‌-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. ഇത് ശരിവെക്കും വിധം 99 സീറ്റുകളാണ് എൽ.ഡി.എഫ്. സ്വന്തമാക്കിയത്.

surveyയു.ഡി.എഫ്. 20-36 സീറ്റിലൊതുങ്ങുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനമെങ്കിൽ 41 സീറ്റുകളാണ് അവർക്ക് നേടാനായത്. എൻ.ഡി. എ.യ്ക്കും മറ്റുള്ളവർക്കും രണ്ടുവരെ സീറ്റാണ് സർവേ പ്രവചിച്ചതെങ്കിൽ യഥാർത്ഥഫലം വന്നപ്പോൾ എൻ.ഡി.എ കേരളത്തിൽ നാമാവശേഷമായി. 47 ശതമാനം വോട്ടുവിഹിതം എൽ.ഡി.എഫ്. നേടുമ്പോൾ യു.ഡി.എഫ്.-38, എൻ.ഡി.എ.-12, മറ്റുള്ളവർ മൂന്നു ശതമാനവും വോട്ടുനേടും എന്നും മാതൃഭൂമി ന്യൂസ് സർവേ പ്രവചിച്ചു.

ഭരണാനുകൂല തരം​ഗം, യുവാക്കൾക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയനുള്ള സ്വീകാര്യത, സർക്കാരിന്റെ ക്ഷേമ പദ്ധതികൾ, സ്ത്രീകളിൽ നിന്നുള്ള പിന്തുണ, പരമ്പരാ​ഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന മുസ്ലിം വോട്ടർമാരിൽ നിന്ന് ലഭിച്ച പിന്തുണയും ഇടതുപക്ഷത്തെ തുടർഭരണത്തിലേക്കെത്തിക്കുമെന്നാണ് സർവേയിൽ തെളിഞ്ഞത്. ഇതിനെ സാധൂകരിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം.

ജില്ലകളിലൂടെ നോക്കിയാൽ മലപ്പുറമൊഴികെ 13 ജില്ലകളിലും ഇടതുതേരോട്ടമാണ് മാതൃഭൂമി ന്യൂസ്‌-ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിച്ചത്. മലബാറിലെ 63 മണ്ഡലങ്ങളിൽ 46-ഉം എൽ.ഡി.എഫിനൊപ്പമെന്നായിരുന്നു സർവേ വിലയിരുത്തിയത്. 17 ഇടത്ത് മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 29 മണ്ഡലങ്ങളിൽ 22 ഇടത്ത് എൽ.ഡി.എഫ്. മേൽക്കൈ നേടും. അഞ്ചിടത്ത് മാത്രമാണ് യു.ഡി.എഫിന് മുൻതൂക്കം. രണ്ടിടത്ത് മറ്റുള്ളവരും ജയിക്കുമെന്നും മാതൃഭൂമി ന്യൂസ് സർവേ പ്രവചിച്ചു.