തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണിയുടെ പ്രധാന ആയുധം 'ഉറപ്പാണ് എല്‍ഡിഎഫ്'  എന്ന പരസ്യവാചകമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലൂടെ പറന്നുനടന്നപ്പോള്‍ ഇടതു മുന്നണി വിരുദ്ധര്‍ പരിഹസിച്ചത് ഒരു പഴഞ്ചൊല്ല് കൂട്ടുപിടിച്ചായിരുന്നു 'മുളയ്ക്കുമ്പോളറിയാം കുരുവിന്റെ ഉറപ്പ്' എന്നായിരുന്നു  ആ പഴഞ്ചൊല്ല്. എന്നാല്‍ നല്ല വിളവ് ലഭിക്കുന്ന കുരു തന്നെയാണ് നട്ടതെന്ന് ജനങ്ങള്‍ ഇടതു മുന്നണിയുടെ വിജയത്തിലൂടെ വിധിയെഴുതി.

ഇടതു മുന്നണിയുടെ വിജയത്തിനു ശേഷവും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.  വലതു മുന്നണിയേയും എന്‍ഡിഎയേയും പരിഹസിച്ചും ഇടതു മുന്നണിയെ അഭിനനന്ദിച്ചുമുള്ളതാണ് ട്രോളുകള്‍. പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ച് 'പിണറായി പെര്‍ഫെക്റ്റ് ഓക്കെ, മച്ചാനേ ഇത് പോരെ അളിയാ..' എന്ന ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നുണ്ട്. 

'ആരു ജയിച്ചാലും നമുക്കെന്താ..ജോലിക്കു പോയാല്‍ നമുക്ക് ജീവിക്കാം'  എന്ന ഡയലോഗ് ആണ് ട്രോളുകളില്‍ മുന്നില്‍. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇങ്ങനെ പറഞ്ഞു രക്ഷപ്പെടുന്നു എന്ന തരത്തിലാണ് ഈ ട്രോള്‍. 'അല്ലെങ്കില്‍ ഇപ്പോഴത്തെ സാഹചര്യംവെച്ച് പിണറായി തന്നെയാ നല്ലത്' എന്ന രീതിയില്‍ തോല്‍വിയെ ന്യായീകരിക്കുന്ന വലതുമുന്നണി പ്രവര്‍ത്തകരെ ട്രോളുന്ന പോസ്റ്റുകളുമുണ്ട്.

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ട്രോളി 'തൃശൂര്‍ അവിടെ തന്നെ വെച്ചിട്ടുണ്ട്'  എന്ന പോസ്റ്റുകളും നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'റിസള്‍ട്ട് കണ്ടുകൊണ്ടിരിക്കുന്ന മഞ്ചേശ്വരം-കോന്നി ഹെലികോപ്റ്ററിന്റെ പൈലറ്റ്'  എന്ന രീതിയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ പരിഹസിച്ചുള്ള ട്രോള്‍. മഞ്ചേശ്വരത്തും കോന്നിയിലും ജനവിധി തേടിയ സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു. 

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി മത്സരിച്ച സിനിമാതാരം ധര്‍മ്മജനെ ട്രോളിയും നിറയെ പോസ്റ്റുകളുണ്ട്. ധര്‍മജന്റെ മീം ഉപയോഗിച്ചുതന്നെയാണ് ട്രോളുകള്‍ ഇറക്കിയിരിക്കുന്നത്. ഒരിടത്തും അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന എന്‍ഡിഎയെ പരിഹസിച്ചും ട്രോളുകളുണ്ട്. 

കൊറോണയുടെ രണ്ടാം തരംഗത്തില്‍പെട്ട് ആഘോഷപരിപാടികള്‍ വെള്ളത്തിലായെങ്കിലും സോഷ്യല്‍ മീഡയിയില്‍ ആഘോഷത്തിന് കുറവൊന്നുമില്ല. പലരും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ആഘോഷചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കിയാണ് റോഡുകളിലിറങ്ങാനാകാത്തതിന്റെ സങ്കടം മാറ്റിയത്. 

Troll

Troll

Troll

Troll

Content Highlights: Kerala Assembly Election 2021 Counting Day Trolls