രണത്തുടര്‍ച്ച എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇടതുപക്ഷം. പിടിച്ചെടുക്കുമെന്ന് പറഞ്ഞ സീറ്റുകള്‍ പിടിച്ചടക്കിയും ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ അക്കൗണ്ട് ക്ലോസ് ചെയ്തുമാണ് ഇടതിന്റെ വിജയക്കുതിപ്പ്. അതേസമയം കുണ്ടറ, പാലാ പോലെയുള്ള സ്റ്റാര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫ്. പിടിച്ചെടുത്തു. എന്നാല്‍, തൃപ്പുണിത്തുറ, ചവറ മണ്ഡലങ്ങളില്‍ വോട്ടെണ്ണലിന്റെ എട്ടാം മണിക്കൂറിലും സസ്‌പെന്‍സ് തുടരുകയാണ്‌.

എല്‍.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലങ്ങള്‍

 • കണ്ണൂര്‍: കണ്ണൂരില്‍ അഴീക്കോട് സീറ്റ് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ്. പിടിച്ചെടുത്തു. സിറ്റിങ് എം.എല്‍.എയും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയുമായ കെ.എം. ഷാജിയെയാണ് സി.പി.എമ്മിന്റെ കെ.വി. സുമേഷ് പരാജയപ്പെടുത്തിയത്. 
 • കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഐ.എന്‍.എല്‍. സ്ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ എല്‍.ഡി.എഫിന് വിജയം സമ്മാനിച്ചു. മുസ്‌ലിം ലീഗിലെ നൂര്‍ബിന റഷീദ് ആയിരുന്നു അഹമ്മദ് ദേവര്‍കോവിലിന്റെ പ്രധാന എതിരാളി. ഇവിടെ കഴിഞ്ഞ തവണ എം.കെ. മുനീര്‍ ആണ് വിജയിച്ചത്‌.
 • എറണാകുളം: കുന്നത്തുനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ പി.വി. ശ്രീനിജന്‍ സിറ്റിങ് എം.എല്‍.എ. വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തി.
 • പാലാക്കാട്: എല്‍.ഡി.എഫിന്റെ എം.ബി.രാജേഷും യു.ഡി.എഫിന്റെ വി.ടി. ബല്‍റാമും തമ്മിലുള്ള കടുത്ത പോരാട്ടമായിരുന്നു തൃത്താലയില്‍ നടന്നത്. രാജേഷ് ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു.
 • തൃശ്ശൂര്‍: വടക്കാഞ്ചേരി മണ്ഡലം സേവ്യര്‍ ചിറ്റിലപ്പിള്ളിയിലൂടെ എല്‍.ഡി.എഫ്. പിടിച്ചെടുത്തു. യു.ഡി.എഫിന്റെ അനില്‍ അക്കരെയെ ആണ് സേവ്യര്‍ പരാജയപ്പെടുത്തിയത്.
 • എറണാകുളം: കളമശ്ശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ പി. രാജീവ് വിജയിച്ചു. സിറ്റിങ് എം.എല്‍.എ. വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ വി.ഇ. അബ്്ദുള്‍ ഗഫൂറിനെ പരാജയപ്പെടുത്തിയത്.
 • തിരുവനന്തപുരം: ഇടതു തരംഗത്തില്‍ യു.ഡി.എഫിന് നഷ്ടമായ പ്രമുഖ മണ്ഡലമാണ് അരുവിക്കര. യു.ഡി.എഫ്. സിറ്റിങ് എം.എല്‍.എ. കെ.എസ്. ശബരീനാഥനെ എല്‍.ഡി.എഫിന്റെ ജി. സ്റ്റീഫന്‍ പരാജയപ്പെടുത്തി.
 • നേമം: എല്‍.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്ലാമര്‍ ഉള്ളത് നേമത്തിനാണ്. എന്‍.ഡി.എയുടെ ഏക സിറ്റിങ് സീറ്റായ നേമം വി.ശിവന്‍കുട്ടിയിലൂടെ എല്‍.ഡി.എഫ്.പിടിച്ചെടുത്തു.
 • തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലം എല്‍.ഡി.എഫിന്റെ ആന്റണി രാജു പിടിച്ചെടുത്തത് സിറ്റിങ് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.എസ്. ശിവകുമാറിനെ പരാജയപ്പെടുത്തിയാണ്. നടന്‍ കൃഷ്ണകുമാറാണ് മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്. 
 • ഇടുക്കി: ഇടുക്കി മണ്ഡലം ഇത്തവണ ചുവപ്പിച്ചത് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫിലെത്തിയ റോഷി അഗസ്റ്റിനാണ്. 1996-നു ശേഷം ഇതാദ്യമായാണ് മണ്ഡലം ചുവക്കുന്നത്. യു.ഡി.എഫിന്റെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് റോഷി പരാജയപ്പെടുത്തിയത്.
 • കോട്ടയം: പൂഞ്ഞാര്‍പുലി പി.സി. ജോര്‍ജിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മണ്ഡലം പിടിച്ചെടുത്തു. 
 • ചങ്ങനാശ്ശേരി: ജോബ് മൈക്കിളിലൂടെ എല്‍.ഡി.എഫ്. മണ്ഡലം പിടിച്ചു. വി.ജെ. ലാലി യു.ഡി.എഫിനു വേണ്ടിയും ജി. രാമന്‍നായര്‍ എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിച്ചിരുന്നു.
 • കാഞ്ഞിരപ്പള്ളി:  ഇത്തവണ എല്‍.ഡി.എഫിനു വേണ്ടി കളത്തിലിറങ്ങിയ എന്‍.ജയരാജ് യു.ഡി.എഫിന്റെ ജോസഫ് വാഴയ്ക്കനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. 

യു.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലങ്ങള്‍

 • വയനാട്: കല്‍പറ്റ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ടി.സിദ്ദിഖ് എല്‍.ഡി.എഫിന്റെ എം.വി. ശ്രേയാംസ്‌കുമാറിനെ പരാജയപ്പെടുത്തി കല്‍പ്പറ്റ മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞ തവണ സി.പി.എമ്മിലെ സി.കെ. ശശീന്ദ്രനാണ് വിജയിച്ചിരുന്നത്.
 • കോഴിക്കോട്: വടകരയില്‍ യു.ഡി.എഫിന്റെ കെ.കെ. രമ എല്‍.ഡി.എഫിന്റെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി
 • കൊടുവള്ളി: എല്‍.ഡി.എഫ്. സിറ്റിങ് എം.എല്‍.എ. കാരാട്ട് റസാഖിനെ യു.ഡി.എഫിന്റെ എം.കെ. മുനീര്‍ പരാജയപ്പെടുത്തി.
 • എറണാകുളം: മൂവാറ്റുപുഴയില്‍ എല്‍.ഡി.എഫിന്റെ എല്‍ദോ എബ്രഹാമിനെ യു.ഡി.എഫിന്റെ മാത്യു കുഴല്‍നാടന്‍ വീഴ്ത്തി മണ്ഡലം പിടിച്ചു.
 • തൃശ്ശൂര്‍: ചാലക്കുടി മണ്ഡലം യു.ഡി.എഫിനു വേണ്ടി സനീഷ് കുമാര്‍ പിടിച്ചെടുത്തു. ഡെന്നീസ് കെ. ആന്റണിയായിരുന്നു എല്‍.ഡി.എഫിനു വേണ്ടി കളത്തിലിറങ്ങിയത്. ബി.ഡി. ദേവസ്സിയായിരുന്നു സിറ്റിങ് എം.എല്‍.എ.
 • കൊല്ലം:കുണ്ടറ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മയെ യു.ഡി.എഫിന്റെ പി.സി. വിഷ്ണുനാഥ് പരാജയപ്പെടുത്തി.
 • കരുനാഗപ്പള്ളി: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ ആര്‍ രാമചന്ദ്രനെ യു.ഡി.എഫിന്റെ സി.ആര്‍. മഹേഷ് പരാജയപ്പെടുത്തി. 
 • കോട്ടയം: പാലാ സീറ്റ് മാണി സി. കാപ്പന്‍ നിലനിര്‍ത്തി. 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി കാപ്പന്‍ മത്സരിച്ചു വിജയിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍.ഡി.എഫ്. പ്രവേശവും പാലാ സീറ്റ് തര്‍ക്കത്തിനെയും തുടര്‍ന്ന് കാപ്പന്‍ യു.ഡി.എഫില്‍ എത്തുകയായിരുന്നു.

content highlights: kerala assembly election 2021