നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഈയാവശ്യവുമായി സി.പി.എം ഉള്‍പ്പെടെ ഒരു പാര്‍ട്ടിയും എന്നെ  സമീപിച്ചിട്ടില്ല. മത്സരിക്കുന്ന കാര്യം എവിടെയും താന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പാര്‍വതിയെ മത്സരിപ്പിക്കാന്‍ ചില ഇടതുപക്ഷ സിനിമാ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഇതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

Content Highlights: Kerala Assembly Election 2021