കായംകുളം: എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കായംകുളത്ത് ബി.ജെ.പി. കാലുവാരിയതായി ബി.ഡി.ജെ.എസിന്റെ ആരോപണം. പ്രചാരണത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ദേശീയ നേതൃത്വത്തിനുള്‍പ്പെടെ പരാതി നല്‍കുമെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി പി. പ്രദീപ് ലാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കായംകുളത്തു കൂടിയ ബി.ഡി.ജെ.എസ്. യോഗത്തിലും ബി.ജെ.പി.ക്കെതിരേ വിമര്‍ശനം ഉയര്‍ന്നു. ബി.ജെ.പി. നേതാക്കളില്‍ ചിലര്‍ സ്വന്തം ബൂത്തുകളില്‍ പോലും പ്രചാരണത്തിനിറങ്ങിയില്ല.

ദേവികുളങ്ങരയില്‍ ബി.ജെ.പി. നേതാവ് കോണ്‍ഗ്രസിനു വേണ്ടി വോട്ടുപിടിച്ചെന്നും ബി.ഡി.ജെ.എസ്. ആരോപിക്കുന്നു. ആരോപണം ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി തള്ളി.