തിരുവനന്തപുരം: പ്രധാനമന്ത്രി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാകാം. ലാത്തിച്ചാര്‍ജിനെ കുറിച്ചും കാര്യമറിയാതെയാണ് അദ്ദേഹം പറഞ്ഞതെന്നും കടകംപള്ളി പറഞ്ഞു.

'പ്രധാനമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വം മോദിയെ തെറ്റിദ്ധരിപ്പിച്ചതാകാം. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് മറുപടി പറയാനുള്ള വളര്‍ച്ചയൊന്നും താന്‍ നേടിയിട്ടില്ല. തന്നെപ്പോലെ എളിവനായിട്ടുള്ള ഒരാളെ അദ്ദേഹം കാര്യമറിയാതെ പറയരുതായിരുന്നു എന്നാണ്‌ എനിക്ക് അദ്ദേഹത്തോട് വളരെ വിനയത്തോടെ പറയാനുള്ളത്'- കടകംപള്ളി പറഞ്ഞു.

Content Highlights: Kadakampally Surendran, Sabarimala, Narendra Modi