തിരുവനന്തപുരം: ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ജനതാദള്‍ ദേശീയ നേതൃത്വമാണ് കൃഷ്ണന്‍കുട്ടിയെ മന്ത്രിസ്ഥാനത്തേക്ക് തീരുമാനിച്ചത്. 

ഒന്നാം പിണറായി സര്‍ക്കാരിലും കൃഷ്ണന്‍കുട്ടി അംഗമായിരുന്നു. ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലാവധി ഏകദേശം പകുതിയായപ്പോഴാണ് കൃഷ്ണന്‍കുട്ടി അംഗമായത്. 

ഇക്കാര്യം കൂടി പരിഗണിച്ചാണ് ഈ മന്ത്രിസഭയിലും കൃഷ്ണന്‍കുട്ടിയെ അംഗമാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. നാളെ ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

content highlights: k krishnankutty from janatadal will get minister berth