പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്

നേമത്തോ വട്ടിയൂര്‍ക്കാവിലോ ഉമ്മന്‍ചാണ്ടിയെ സ്ഥാനാര്‍ഥിയാക്കാതിരുന്നതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെ. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ വിവിധ സ്ഥലങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനും ചിലരുടെ മനസ്സിനേറ്റ മുറിവുണക്കാനുമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങളത്രയും. ആദ്യം പാലക്കാട്ട് ഗോപിനാഥിനെ, പിന്നീട് പത്തനംതിട്ടയില്‍ മോഹന്‍രാജിനെ അവസാനം വെള്ളിയാഴ്ച ഇരിക്കൂറില്‍ സ്വന്തം ഗ്രൂപ്പുകാരെ...

ഇരിക്കൂറില്‍ പതിറ്റാണ്ടുകളായി എ ഗ്രൂപ്പിലെ കെ.സി. ജോസഫ് കൈവശം വെച്ചുപോന്ന ഇരിക്കൂര്‍ സീറ്റ് ഇപ്പോള്‍ കെ.സി. വേണുഗോപാല്‍ പക്ഷക്കാരനായ സജീവ് ജോസഫിനാണ്. കെ. സുധാകരന്‍വരെ ഈ വിഷയത്തില്‍ എ ഗ്രൂപ്പിന് ഒപ്പം നിന്നതോടെ പ്രതിഷേധം കനത്തു. എല്ലാ സമവായ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഒടുവില്‍ ഉമ്മന്‍ചാണ്ടി തന്നെ വെള്ളിയാഴ്ച പ്രശ്‌നപരിഹാരത്തിനായി ഇരിക്കൂറില്‍ എത്തുന്നത്.

പാലക്കാട്-ചൊവ്വാഴ്ച അര്‍ധരാത്രി

ദൗത്യം ഗോപിനാഥിനെ അനുനയിപ്പിക്കല്‍

ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.വി. ഗോപിനാഥ് പാലക്കാട്ട് രംഗത്തെത്തിയത്. 42 വര്‍ഷത്തോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ തനിക്ക് നേതൃത്വത്തില്‍നിന്നു തുടര്‍ച്ചയായി അവഗണനകള്‍ നേരിടേണ്ടി വരുന്നുവെന്നായിരുന്നു പരാതി. കെ. സുധാകരനും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും അനുനയവുമായി രംഗത്തെത്തിയെങ്കിലും ഒന്നും നടന്നില്ല.

ജില്ലയുടെ വിവിധ മേഖലകളില്‍ ജനസ്വാധീനമുള്ള എ.വി. ഗോപിനാഥ് പാര്‍ട്ടിവിടുന്നത് തിരഞ്ഞെടുപ്പ് കാലത്ത് ദോഷം ചെയ്യുമെന്നതിനാലാണ് അനുനയ ചര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച അര്‍ധരാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ചര്‍ച്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രതികരണം. പിറ്റേന്നുതന്നെ ഗോപിനാഥും സംഘവും യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തനവും തുടങ്ങി.

ഗ്രൂപ്പുകാരോട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കണം
കെ.പി.സി.സി.ക്കു വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ഈ ദൗത്യങ്ങള്‍ ഏറ്റെടുത്തത്. മറ്റാര്‍ക്കും നല്‍കാനാവാത്ത സാന്ത്വനവും ചില ഉറപ്പുകളും ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ലഭിച്ചതോടെയാണ് എല്ലാം കെട്ടടങ്ങിയത്. ആ വിദ്യ വെള്ളിയാഴ്ച ഇരിക്കൂറിലും യാഥാര്‍ഥ്യമാവുമെന്ന് എല്ലാവരും കരുതുന്നു.

ഇരിക്കൂര്‍-ഇന്ന് ഉച്ചയ്ക്ക് ശേഷം

ഗ്രൂപ്പുകാരോട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കണം

കെ.പി.സി.സി.ക്കു വേണ്ടിയാണ് ഉമ്മന്‍ചാണ്ടി ഈ ദൗത്യങ്ങള്‍ ഏറ്റെടുത്തത്. മറ്റാര്‍ക്കും നല്‍കാനാവാത്ത സാന്ത്വനവും ചില ഉറപ്പുകളും ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ലഭിച്ചതോടെയാണ് എല്ലാം കെട്ടടങ്ങിയത്. ആ വിദ്യ വെള്ളിയാഴ്ച ഇരിക്കൂറിലും യാഥാര്‍ഥ്യമാവുമെന്ന് എല്ലാവരും കരുതുന്നു.

പത്തനംതിട്ട-വ്യാഴാഴ്ച രാവിലെ

പി.മോഹന്‍രാജിനെ തണുപ്പിക്കാന്‍

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍ ഡി.സി സി. അധ്യക്ഷന്‍ പി. മോഹന്‍രാജ് തിരിച്ചെത്തിയതും ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനത്തോടെയായിരുന്നു. ആറന്‍മുള സീറ്റ് കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് മോഹന്‍രാജ് പാര്‍ട്ടി വിട്ടത്. വ്യാഴാഴ്ച കാണണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശമനുസരിച്ച് ഉച്ചയോടെ ഡി.സിസി. ഓഫീസില്‍ അടച്ചിട്ട മുറിയില്‍ ഇരുവരും തമ്മില്‍ സംസാരിച്ചു. പതിനഞ്ച് മിനിറ്റ് മാത്രം നീണ്ട സംസാരത്തിന് പിന്നാലെ ഉമ്മന്‍ ചാണ്ടിക്കൊപ്പം സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായരുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോഹന്‍രാജ് പങ്കെടുത്തു.