സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 140 നിയമസഭാ മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ ഒറ്റ ക്ലിക്കില്‍ അറിയുന്നതിന് മാതൃഭൂമി ഡോട് കോം ഇന്‍ഫോഗ്രാഫിക്‌സിലൂടെ അവസരമൊരുക്കുന്നു. 

എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെയും സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങളും മറ്റു വിശദാശങ്ങളും അറിയാം. പ്രായം, മണ്ഡലം, രാഷ്ട്രീയ പാര്‍ട്ടി, അക്ഷരമാല എന്നിങ്ങനെ വിവിധ രീതിയില്‍ വേര്‍തിരിച്ച് അറിയാനും സാധിക്കും.

കൂടാതെ, പ്രായമനുസരിച്ച് ഓരോ മുന്നണികളിലെയും സ്ഥാനാര്‍ഥികളെ തിരിച്ചറിയാനും മാര്‍ഗമുണ്ട്. വനിതാ സ്ഥാനാര്‍ഥികളുടെയും പുരുഷ സ്ഥാനാര്‍ഥികളുടെയും എണ്ണം, അനുപാതം എന്നിങ്ങനെയും വേര്‍തിരിച്ച് അറിയാം.