തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ നഡ്ഡ പങ്കെടുക്കുന്ന തൃശൂരില്‍ നടക്കുന്ന ബിജെപി സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നഡ്ഡ് ജേക്കബ് തോമസിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ജേക്കബ് തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Content Highlights: Former DGP Jacob Thomas has joined the BJP