രണ്ട് കുഞ്ഞുടുപ്പുകള്‍ പൊതുമനസാക്ഷിക്ക് നേരെ ഉയര്‍ത്തിക്കാണിച്ചാണ് വാളയാര്‍ അമ്മ ധര്‍മടത്ത് വോട്ട് ചോദിക്കുന്നത്. വോട്ടര്‍മാര്‍ക്ക് മുന്നില്‍ കൈക്കൂപ്പിക്കൊണ്ട് അവര്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വിശദീകരിക്കുന്നു. ജയിക്കാനും എംഎല്‍എ ആവാനും വേണ്ടിയല്ല, തനിക്ക് നീതി ലഭിക്കാന്‍ വൈകുന്നതിലുള്ള പ്രതിഷേധമാണ് ധര്‍മ്മടത്തെ സ്ഥാനാര്‍ഥിത്വം എന്നാണ് ഈ അമ്മ പറയുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ജീവന്‍പൊലിഞ്ഞ കുഞ്ഞുമക്കളാണ് സ്വന്തം രാഷ്ട്രീയമെന്നാണ് വാളയാര്‍ അമ്മ വ്യക്തമാക്കുന്നത്.