പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ്. തോല്‍ക്കും, വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും. പാര്‍ട്ടി ജയിച്ച 1996-ലെ വി.എസ്. എന്ന കരുത്തുറ്റ നേതാവിന്റെ ആ തോല്‍വി ചെറിയ തോല്‍വിയൊന്നുമായിരുന്നില്ല. 

പക്ഷെ മാരാരിക്കുളത്തെ ആ തോല്‍വി, അത് വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ഗ്രാഫിനെ തന്നെ ആകെ മാറ്റിമറിച്ചു.  മാരാരിക്കുളത്തെ ആ വീഴ്ചക്കു ശേഷമാണ് വി.എസ് അച്യുതാനന്ദന്‍ ഇന്നു കാണുന്ന ജനകീയ നേതാവായത് എന്നതിന് ചരിത്രം സാക്ഷിയാണ്.