മലബാറില്‍ വാശിയേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന മണ്ഡലമാണ് വടകര. 1957ലെ തിരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ മാത്രം ജയിച്ചുകയറുന്ന മണ്ഡലം. ഇത്തവണ ഇതിനൊരു മാറ്റമുണ്ടാകുമോ എന്നാണ് അറിയേണ്ടത്

നിലവില്‍ ഇടത് മുന്നണിക്കൊപ്പമാണ് വടകര. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ പരസ്പരം മത്സരിച്ച കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ജെഡിഎസ് നേതാവ് സികെ നാണുവിനെയാണ് മണ്ഡലം തുണച്ചത്.

എന്നാല്‍ ഇത്തവണ വടകരയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ചെറിയ മാറ്റമുണ്ട്. കഴിഞ്ഞ തവണ എതിര്‍ പാളയത്തിലായിരുന്ന എല്‍ജെഡി ഇത്തവണ ഇടതിനൊപ്പമാണ്. മണ്ഡലം നിലനിര്‍ത്താമെന്ന എല്‍ഡിഎഫ് പ്രതീക്ഷ ഇത് വര്‍ധിപ്പിക്കുന്നു. എന്നാല്‍ ആര്‍എംപിയുടെ സാന്നിധ്യം ഇടതിന് വെല്ലുവിളിയാണ്. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ തന്നെ മത്സരിച്ചാല്‍ യുഡിഎഫ് ആര്‍എംപിക്ക് പിന്തുണ നല്‍കിയേക്കും.