ശബരിമല, ലവ്ജിഹാദ് തുടങ്ങി കേരളജനതയെ ആശങ്കയിലാഴ്ത്തിയ വിഷയങ്ങളിൽ ഇരുമുന്നണികളും ഇരട്ടത്താപ്പിന്റെ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതിലെല്ലാം ബിജെപി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് നിലപാടെടുത്തിട്ടുണ്ട്, അതിനുള്ള അം​ഗീകാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.