മെയ് രണ്ടിന് തിരഞ്ഞെടുപ്പുഫലം പുറത്തു വരുമ്പോള്‍ കേരളം കാണുക യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതായിരിക്കുമെന്ന് പ്രൊഫസര്‍ തോമസ് ജോസഫ്. ദീര്‍ഘകാലം ഐ.ഐ.എം. ഉദയ്പൂര്‍ അദ്ധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫാണ് കേരളത്തില്‍ യു.ഡി.എഫിന്റെ ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 2011 മുതലുള്ള നിയമസഭ - ലോക്‌സഭ തിരഞ്ഞെടുപ്പുഫലങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിനു ശേഷമാണ് ഈ നിഗമനത്തില്‍ താന്‍ എത്തിയതെന്ന് ഡോ. തോമസ് പറയുന്നു.

content highlights: udf will get clear majority- iim former professor