പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ വെറുതെയാവില്ലെന്നും വിജയം സുനിശ്ചിതമാണെന്നും കുന്നത്ത്നാട്ടിലെ ട്വന്റി20 സ്ഥാനാര്‍ത്ഥി സുജിത്ത് പി. സുരേന്ദ്രന്. പഴന്തോട്ടം മനയത്തുപീടിക ബൂത്തിലെത്തിയാണ് സുജിത് വോട്ട് രേഖപ്പെടുത്തിയത്. ട്വന്റി20-യുടെ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് കുന്നത്തുനാട്. ഇവിടെ യുഡിഎഫ് സിറ്റിംഗ് സീറ്റാണ്. വി.പി. സജീന്ദ്രനാണ് നിലവിലെ എംഎല്‍എ. പി.വി. ശ്രീനിജിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.