അതിശക്തമായ പോളിങ് നടക്കുമെന്നും രസകരമായ റിസൽട്ടിന് സാധ്യതയുണ്ടാവുമെന്നും തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ. ഇതുവരെ രണ്ടുകക്ഷികൾ മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നത്, ഇക്കുറി ത്രികോണമത്സരമാണ് പലയിടങ്ങളിലും. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമുണ്ട്. ഈ തിരഞ്ഞെടുപ്പ്, ജീവിതം എങ്ങനെ നയിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാനുള്ള അവസരമാണെന്നും ചിന്തിച്ച് വോട്ട് ചെയ്യൂവെന്നും കൃഷ്ണകുമാർ പറയുന്നു.