വോട്ട് ചെയ്തത് തങ്ങളെ പിന്തുണച്ച സർക്കാരിനെന്ന് തിരുവനന്തപുരത്തെ ട്രാൻജെൻഡർ സമൂഹം. വോട്ട് ചെയ്യുക എന്നത് ഏറെക്കാലത്തെ സ്വപ്നമായിരുന്നുവെന്നും അവർ പറഞ്ഞു. തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അവർ.