നല്ലയാളുകൾ തിരഞ്ഞെടുക്കപ്പെടട്ടെ എന്നും എന്നാലേ നാടിന് നന്മ വരൂ എന്നും നടൻ ടിനി ടോം. ഒരു പ്രസ്ഥാനം എന്നു പറയുമ്പോൾ നമ്മൾ അതിനടിയിലായിപ്പോവും. ഉള്ളിൽ രാഷ്ട്രീയമുണ്ട്. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയം നന്മ ചെയ്യുന്നവർ വരട്ടേ എന്നാണെന്നും അദ്ദേഹം പ്രതികരിച്ചു.

 രണ്ട് സിനിമകളുടെ ചിത്രീകരണം നടക്കുന്നുണ്ട്. വോട്ട് ചെയ്യാനായി രണ്ട് ദിവസം മുമ്പ് തന്നെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. വോട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ രണ്ട് ചിത്രങ്ങളുടെ സംവിധായകരും നല്ല പിന്തുണയാണ് തന്നതെന്നും അദ്ദേഹം പറഞ്ഞു.