25 വര്‍ഷക്കാലം തുടര്‍ച്ചയായി യുഡിഎഫ് കൈയില്‍ വെച്ചിരുന്ന തൃശ്ശൂര്‍ മണ്ഡലം കഴിഞ്ഞ തവണയാണ് എല്‍ഡിഎഫിന്റെ വി.എസ്.സുനില്‍കുമാര്‍ പിടിച്ചെടുക്കുന്നത്. വി.എസ് സുനില്‍കുമാറിന്റെ കൈ പിടിച്ചാണ് തൃശ്ശൂര്‍ക്കാരുടെ ബാല്‍സി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ബാലചന്ദ്രന്‍ ഇത്തവണ ശക്തന്റെ മണ്ണില്‍ വോട്ടുതേടി ജനങ്ങള്‍ക്കിടയിലിറങ്ങുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും ബാല്‍സി പ്രതീക്ഷിക്കുന്നുമില്ല. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസനപദ്ധതികളും തന്നെയാണ് പ്രചാരണ വിഷയം.