71 വയസ്സുള്ള കൊച്ചുത്രേസ്യ സ്വന്തമായി വാഹനം ഓടിച്ചു വന്നാണ് 'പെരുമ്പാവൂരില്‍ ബോയ്സ് എച്ച്എസ്എസിലെ 86 നമ്പര്‍ ഹരിത ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. അഭിഭാഷകയാണ് കൊച്ചുത്രേസ്യ. മക്കള്‍ക്കെല്ലാം മറ്റൊരിടത്താണ് വോട്ട്. അതിനാലാണ് ഒറ്റയ്ക്ക് വന്നത്. നടന്നുവരാന്‍ പ്രയാസമുള്ളതിനാലാണ് കാറെടുത്ത് വന്നതെന്നും കൊച്ചുത്രേസ്യ പറഞ്ഞു.