കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഞായറാഴ്ച വരുന്നു. അതോടൊപ്പം തന്നെ മറ്റ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലവും. അസം, പശ്ചിമബം​ഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവയാണവ. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിനും അസമിൽ തുടർ ഭരണവും പുതുച്ചേരിയിൽ ചരിത്രത്തിലാദ്യമായി ബി.ജെ.പി സഖ്യവും അധികാരത്തിൽ വരുമെന്നുമാണ് എക്സിറ്റ്പോളുകൾ പ്രവചിച്ചിരിക്കുന്നത്. അതേസമയം പശ്ചിമബം​ഗാളിലാകട്ടെ തൂക്കുസഭയ്ക്കുള്ള സാധ്യതകളാണ് പല എക്സിറ്റ്പോളുകളും ചൂണ്ടിക്കാട്ടുന്നത്.