വോട്ട് നിങ്ങളുടെ അവകാശമാണ്. നിങ്ങള്‍ക്കത് ആര്‍ക്കും നല്‍കാനുളള അവകാശമുണ്ട്. തൃശ്ശൂരിലെ ജനങ്ങളുടെ ഒരു യഥാര്‍ഥ പ്രതിനിധിയായിരിക്കും എന്നുമാത്രമാണ് എനിക്ക് നിങ്ങളോട് വാഗ്ദാനം ചെയ്യാനുളളത്. അനുഗ്രഹിക്കണം, പിന്തുണയ്ക്കണം..' കൈകള്‍ കൂപ്പി, അങ്ങേയറ്റം വിനയത്തോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി വോട്ടഭ്യര്‍ഥിക്കുമ്പോള്‍ പിറകിലുയരുന്നത് ജനക്കൂട്ടത്തിന്റെ ആരവമാണ്.. സുരേഷ് ഗോപിയെ ഒരുനോക്കുകാണാന്‍, ഒപ്പം ഒരു സെല്‍ഫിയെടുക്കാന്‍, പറ്റുമെങ്കില്‍ ഒന്നു കൈകൊടുക്കാന്‍ പ്രായ-ലിംഗഭേദമന്യേ ആളുകള്‍ സ്ഥാനാര്‍ഥിയുടെ ചുറ്റും തിക്കിത്തിരക്കുകയാണ്.