നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതോടെ ആര് ജയിക്കും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുന്ന മണ്ഡലങ്ങളുടെ എണ്ണം കൂടുന്നുവെന്നതാണ് തെക്കന്‍ മേഖലയിലെ ജില്ലകളുടെ സ്ഥിതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇടതുപക്ഷത്തിന് മേല്‍കൈ ലഭിച്ചിരുന്നു. ഇത്തവണ പല മണ്ഡങ്ങളിലും ത്രികോണ മത്സരത്തിന് പുറമെ മുന്നണികളുടെ നിലവിലെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തി എതിര്‍ സ്ഥാനാര്‍ഥികള്‍ ഒപ്പത്തിനൊപ്പമെത്തിയ സാഹചര്യമാണ് നിലവിലുള്ളത്.