പുതിയ സര്‍ക്കാരിന് വേണ്ടിയാണ് ഇത്തവണ ജനങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്നും യുഡിഎഫിന് നല്ല ശുഭാപ്തിവിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള  വളരെ മോശപ്പെട്ടും തെറ്റായതുമായ സംഭവ വികാസങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നിട്ടുള്ളത്. ദൈവത്തിന്റ സ്വന്തം നാടായ കേരളത്തെ ചെകുത്താന്റെ നാടാക്കിമാറ്റിയ ഒരു ഭരണകൂടത്തിനെതിരെ ജനങ്ങള്‍ അതിശക്തമായി വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.