ലാവലിൻ കേസ് സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി.തോമസ്. ഇന്ത്യയിലെ ഏക സി.പി.എം മുഖ്യമന്ത്രിയായ പിണറായി കേരളത്തിന് പുറത്തെവിടെയും ബി.ജെ.പിയ്ക്കെതിരേ നടക്കുന്ന തിരഞ്ഞെടുപ്പിൽ പോയി പ്രസംഗിക്കാത്തത് ഈ അ‌ഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണ്. കേരളത്തിൽ സി.പി.എമ്മിനൊപ്പം നിന്ന് കോൺഗ്രസിനെ ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മാതൃഭൂമി ഡോട്ട് കോമിന് അ‌നുവദിച്ച പ്രത്യേക അ‌ഭിമുഖത്തിൽ പി.ടി.തോമസ് പറഞ്ഞു.