പതിനഞ്ചാം നിയമസഭയിലേക്ക് ഏപ്രില്‍ ആറിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. 13 നിയോജകമണ്ഡലങ്ങളിലായി 3,790 പോളിങ് ബൂത്തുകളാണ് സജ്ജമായിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വോട്ടെടുപ്പ്. 25,58,679 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പോളിങ് സമയം. പതിമൂന്ന് മണ്ഡലങ്ങളിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണവും പൂര്‍ത്തിയായി.