2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മടങ്ങാതെ കഴിഞ്ഞ അഞ്ചു വര്‍ഷവും മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു പത്മജ. കെ. കരുണാകരന്റെ മകള്‍ എന്ന ബഹുമാനത്തിന്റെ അകലത്തില്‍ നിര്‍ത്തിയിരുന്ന തൃശ്ശൂര്‍ക്കാര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അവര്‍ കൂടെയുളള പത്മേച്ചിയായി. മണ്ഡലത്തില്‍ ലഭിച്ച ഈ സ്വീകാര്യത വോട്ടായി മാറ്റാനാകുമെന്ന ഉറച്ചവിശ്വാസത്തോടെയാണ് ഇത്തവണ പത്മജ മത്സരത്തിനിറങ്ങുന്നത്. യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് പത്മജ ഉറപ്പിച്ചുപറയുന്നു