വടകരയിൽ ബി.ജെ.പി- യു.ഡി.എഫ് അന്തർധാര ഉണ്ടായതായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. അത് വിജയത്തെ ബാധിച്ചു.വടകരയിൽ തദേശ തിരഞ്ഞെടുപ്പിലെ 8000 ബി.ജെ.പി വോട്ട് എവിടെപ്പോയെന്നും പി.മോഹനൻ ചോദിച്ചു.

ബി.ജെ.പി ക്ക് വോട്ടു കുറഞ്ഞ എല്ലാ മണ്ഡലങ്ങളിലും ഈ അന്തർധാര ഉണ്ടായിട്ടുണ്ട്. കുറ്റ്യാടിയിൽ 6000ത്തിന് മുകളിൽ വിജയിക്കുമായിരുന്നു. അവിടേയും ബി.ജെ.പി-കോൺഗ്രസ് അന്തർധാര ഉണ്ടായിട്ടുണ്ടെന്നും മോഹനൻ പറഞ്ഞു.