പുതുമുഖ മന്ത്രിമാരുടെ നിരയുമായാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെയും വരവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, സി.എച്ച് കുഞ്ഞമ്പു, പി.പി. ചിത്തരഞ്ജന്‍, പി. നന്ദകുമാര്‍, വീണ ജോര്‍ജ്, എം.ബി. രാജേഷ്, കാനത്തില്‍ ജമീല, ആര്‍. ബിന്ദു എന്നിവരുടെ പേരുകളാണ് മന്ത്രിമാരുടെ സാധ്യതാ പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്നത്. 

ഡി.വൈ.എഫ്.ഐ.യില്‍ നിന്ന് മുഹമ്മദ് റിയാസോ എ.എന്‍. ഷംസീറോ വരും. സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവും കെ.എന്‍. ബാലഗോപാലും മന്ത്രിമാരാകുമെന്ന് ഉറപ്പ്. ഇതിലൊരാള്‍ ധനമന്ത്രിയായാല്‍ മറ്റേയാള്‍ക്ക് പൊതുമരാമത്ത് വകുപ്പായിരിക്കും ലഭിക്കുക. പി.പി. ചിത്തരഞ്ജന്റ പേരാണ് ഫിഷറീസ് വകുപ്പിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.