സര്‍ക്കാര്‍ മുങ്ങിയിരിക്കുന്ന അഴിമതിയുടെ ദുര്‍ഗന്ധം മറയ്ക്കാന്‍ കിറ്റും പെന്‍ഷനും സി.പി.എം. തെരഞ്ഞെടുപ്പ് ആയുധമാക്കുന്നുവെന്ന് കൊയിലാണ്ടിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്‍. ഇത് സിപിഎമ്മിന്റെ ദുര്‍ബലതയാണ്.

"എട്ടുമാസമായി അരിയും സാധനവും പിടിച്ചുവെച്ച് പുഴുവരിക്കുന്ന രീതിയിലാക്കി കളഞ്ഞ സര്‍ക്കാരാണിത്. എന്നിട്ട് അത് കഴുകിയാണ് ഇപ്പോള്‍ വീണ്ടും വിതരണം ചെയ്തിരിക്കുന്നത്. ഇതാണ് പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തത്" - സുബ്രഹ്മണ്യന്‍ പറഞ്ഞു.