ഈ പ്രാവശ്യം അഭിമാനകരമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എൻ.കെ പ്രേമചന്ദ്രൻ. യുഡിഎഫിന് അനുകൂലമായിട്ടുള്ള രാഷട്രീയതരം​ഗം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നുണ്ട്. ക്യാപ്റ്റൻസി ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ സിപിഎമ്മിന് ബൂമറാങ് ആയിട്ടുണ്ട്. എൽഡിഎഫിന്റേത് വ്യക്തികേന്ദ്രീകൃത ക്യാംപയിനായിരുന്നു. എന്നാൽ യുഡിഎഫിന്റേത് കൂട്ടായ പ്രചാരണമായിരുന്നു. അതിന്റെ ​ഗുണഫലം യുഡിഎഫിന് ലഭിക്കുമെന്നും പ്രേമചന്ദ്രൻ പറയുന്നു.