ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ ത്രികോണ മത്സരത്തിന് വേദിയാകുന്നത് കേരളത്തിന്റെ വാലറ്റത്തെ മണ്ഡലമായ മഞ്ചേശ്വരമാണ്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്‍, യൂത്ത് ലീഗ് നേതാവായ എ.കെ.എം. അഷ്റഫ്, സി.പി.എമ്മിന്റെ നേതാവ് വി.വി. രമേശൻ എന്നിവർ ഏറ്റുമുട്ടുമ്പോള്‍ ഫലങ്ങള്‍ പ്രവചനാതീതമാണ്.