യു.ഡി.എഫ് ഭരിച്ചപ്പോഴും എൽ.ഡി.എഫ് ഭരിച്ചപ്പോഴും 3-2. ഇതായിരുന്നു കാസർകോട് ജില്ലയുടെ രാഷ്ട്രീയചിത്രം. മൂന്ന് സീറ്റിൽ എൽ.ഡി.എഫും രണ്ട് സീറ്റിൽ യു.ഡി.എഫും. ഇ ചിത്രത്തിന് ഇത്തവണ മാറ്റമുണ്ടാവുമോ? രണ്ട് സീറ്റിൽ മത്സരിക്കുന്ന കെ. സുരേന്ദ്രന് മഞ്ചേശ്വരം കപ്പിനും  ചുണ്ടിനുമിടയിലാണ് കഴിഞ്ഞതവണ നഷ്ടപ്പെട്ടത്. ആ മണ്ഡലം സുരേന്ദ്രൻ തിരിച്ചുപിടിക്കുമോ? പരിശോധിക്കാം.