ന്നര മാസത്തോളം നീണ്ട് നിന്ന പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ മലബാറില്‍ ഒപ്പത്തിനൊപ്പമാണ് ഇരുമുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി എന്‍.ഡി.എയും പലയിടങ്ങളിലും ത്രികോണ പോരിന് കളമൊരുക്കി പോളിംഗ് ബൂത്തിലേക്ക്  പോവാന്‍ ഒരുങ്ങിയിരിക്കുന്നു.

കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 സീറ്റുകളില്‍ 28 ഉം നിലവില്‍ ഇടതിനൊപ്പമാണ് എന്നതാണ് ഇടതിന്റെ ആത്മവിശ്വാസം. എന്നാല്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ യു.ഡി.എഫും മലബാറിലെ മൂന്നു മണ്ഡലങ്ങളില്‍ എന്‍.ഡി.എയും ശക്തമായ പോരാട്ടം നടത്തുന്നു.