തുടർഭരണം എന്ന നേട്ടം സ്വന്തമാക്കിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി എം.എ യൂസഫലി. സംസ്ഥാനത്തിനും രാജ്യത്തിനും പ്രവാസികൾക്കും ​ഗുണകരമായ കാര്യങ്ങൾ ചെയ്യാൻ പിണറായി വിജയന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. കോവിഡ് തരം​ഗത്തിൽ നിരവധി പേർ ദുരിതത്തിൽ ഉഴലുന്ന ഈ കാലത്തെ നേരിടാനുള്ള ശക്തി പിണറായി സർക്കാരിന് ലഭിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.