തോട്ടിന്‍കരയില്‍ വിമാനമിറക്കാന്‍ കഴിയുമെന്ന് പറഞ്ഞ് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ താന്‍ ഇല്ലെന്ന്  കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം മുകേഷ്. തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമേ പറയാറുള്ളൂ. പരാതികളുടെ കൂമ്പാരമായിരുന്നു കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോള്‍ കേട്ടത്. ഇത്തവണ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ എണ്ണിപ്പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.