സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതുമൂലം വ്യത്യസ്തമായ പ്രതിഷേധം നടത്തിയ ലതിക സുഭാഷിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് ഏറ്റുമാനൂര്‍. കോണ്‍ഗ്രസിനോട് പിണങ്ങി സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ലതിക മണ്ഡലത്തിലെത്തിയതോടെ കടുത്ത ത്രികോണ മത്സരത്തിനാണ് ഏറ്റുമാനൂര്‍ സാക്ഷിയാകുന്നത്. ജനിച്ചുവീണ, പാര്‍ട്ടിക്കായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച മണ്ണില്‍ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ് നടത്തിയ പ്രചാരണ ജാഥ നിരവധി വൈകാരിക സന്ദര്‍ഭങ്ങളിലൂടെയാണ് കടന്നുപോയത്.