പാളയത്ത് ഒരു രൂപയ്ക്ക് കട്ടൻ ചായ നൽകുന്ന കുട്ടേട്ടനെ അറിയാത്തവർ കോഴിക്കോട്ട് കുറവായിരിക്കും.  കഴിഞ്ഞ മുപ്പത് വർഷമായി കുട്ടേട്ടൻ ഈ സേവനം തുടരുന്നു. സാധനസാമ​ഗ്രികൾക്കെല്ലാം പലതവണ വിലകൂടിയെങ്കിലും ചായക്ക് വിലകൂട്ടാൻ കുട്ടേട്ടൻ ഇന്നും ഒരുക്കമല്ല. രാഷ്ട്രം നമുക്ക് എന്ത് ചെയ്തു എന്ന് ചോദിക്കുന്നതിന് പകരം നമ്മൾ രാഷ്ട്രത്തിന് എന്ത് ചെയ്തു എന്ന് ചോദിച്ചു കൂടേ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. കുട്ടേട്ടന്റെ കടയിലിരുന്ന് അല്പം രാഷ്ട്രീയ വർത്തമാനം...